Breaking

Monday, October 7, 2019

കുമ്മനത്തോടു മാപ്പുപറഞ്ഞ് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കുമ്മനം രാജേശേഖരനെതിരേ 'കുമ്മനടി' എന്ന പ്രയോഗം നടത്തിയതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പുപറഞ്ഞു. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുമ്മനത്തിന്റെ മറ്റ് ആരോപണങ്ങൾക്കു മറുപടിപറയാനില്ല. കഴിഞ്ഞ പ്രളയകാലത്ത് കുമ്മനം രാജശേഖരനും കെ. മുരളീധരനും എവിടെയായിരുന്നു. വട്ടിയൂർക്കാവിലെ ബി.ജെ.പി.യുടെയും യു.ഡി.എഫിന്റെയും സ്ഥാനാർഥികളെയും കണ്ടില്ല. പ്രളയകാലത്ത് ജനങ്ങൾ കണ്ടത് വി.കെ. പ്രശാന്തിനെമാത്രമാണെന്നും കടകംപള്ളി പറഞ്ഞു. എൽ.ഡി.എഫിനെ ആക്ഷേപിക്കാൻ നടക്കുന്നതിനെക്കാൾ ബി.ജെ.പി.യുടെ വോട്ടുപിടിക്കാൻ നടക്കുകയാണ് കുമ്മനത്തിനു നല്ലത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടു പറഞ്ഞിട്ടു കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കുമ്മനത്തിനെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലെ വ്യക്തിപരമായ ചില പരാമർശങ്ങൾക്കെതിരേ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെ മന്ത്രിക്കു മറുപടിയുമായി കുമ്മനം രാജശേഖരനും ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. content highlights:Kadakampally apologizes for remarks on Kummanam


from mathrubhumi.latestnews.rssfeed https://ift.tt/2pRciBt
via IFTTT