Breaking

Monday, October 7, 2019

പാര്‍ലമെന്റ് ജീവനക്കാരിയുടെ പരാതി; ബലാല്‍സംഗശ്രമത്തിന് നേപ്പാള്‍ മുന്‍ സ്പീക്കര്‍ അറസ്റ്റില്‍

കാഠ്മണ്ഡു: ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ നേപ്പാൾ പാർലമെന്റ് മുൻസ്പീക്കർ അറസ്റ്റിൽ. പാർലമെന്റിലെ വനിതാ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് കൃഷ്ണ ബഹാദൂർ മഹാരയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക്കാരണമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം തന്റെ വീട്ടിലെത്തിയ ബഹാര, തന്നെ ആക്രമിച്ചുവെന്നാണ് സ്ത്രീ പരാതിയിൽ പറയുന്നത്. മഹാര എത്തിയ സമയത്ത് താൻ വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. അകത്തു പ്രവേശിക്കുന്നതിൽനിന്ന് തടയാൻ ശ്രമിച്ചെങ്കിലും മഹാര കേൾക്കാൻ തയ്യാറായില്ലെന്നും യുവതി പരാതിയിൽ പറയുന്നു. ബലാൽസംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങളാണ് മഹാരയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ പരാതി പുറത്തെത്തിയതിനു പിന്നാലെ ചൊവ്വാഴ്ച ബഹാര സ്പീക്കർ പദവി രാജിവെച്ചിരുന്നു. കാഠ്മണ്ഡുവിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബഹാരയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബഹാര ആരോപണം നിഷേധിച്ചു. നേപ്പാളിൽ പത്തുവർഷത്തോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം 2006ൽ അവസാനിച്ചപ്പോൾ സമാധാനചർച്ചകളിൽ മാവോവാദികളെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ബഹാരയായിരുന്നു. 2017ലാണ് ബഹാര നേപ്പാൾ പാർലമെന്റ് സ്പീക്കർ പദവിയിലെത്തുന്നത്. content highlights:nepal parliament former speaker arrested over rape allegations


from mathrubhumi.latestnews.rssfeed https://ift.tt/2IrsMa0
via IFTTT