Breaking

Sunday, October 13, 2019

ഫൈനലില്‍ തോറ്റു; മഞ്ജു വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു

ഉലാൻ-ഉൽദെ (റഷ്യ): ഇന്ത്യയുടെ മഞ്ജു റാണിക്ക് ലോക വനിതാബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ. 48 കിലോഗ്രാം വിഭാഗം ഫൈനലിൽ തോൽവി പിണഞ്ഞതോടെയാണ് അരങ്ങേറ്റ ലോക ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്ന മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ഫൈനലിൽ റഷ്യയുടെ എകതെരീന പാൽചേവയാണ് മഞ്ജുവിനെ തോൽപിച്ചത്. ഈ ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് പത്തൊൻപതുകാരിയായ മഞ്ജു. മുൻ ലോകചാമ്പ്യൻ മേരി കോമിന് കഴിഞ്ഞ ദിവസം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ജമുന ബൊറോ, ലവ്ലിന ബെഗോഹെയ്ൻ എന്നിവരാണ് വെങ്കലം നേടിയ മറ്റ് ഇന്ത്യൻ വനിതാ ബോക്സർമാർ. Content Highlights:Womens World Boxing Championship, Manju Rani,Silver


from mathrubhumi.latestnews.rssfeed https://ift.tt/2pifFAW
via IFTTT