ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തുന്ന പതിവ് ഇത്തവണയും മുടക്കില്ല. എന്നാൽ ഇത്തവണ അത് അങ്ങ് ഫ്രാൻസിലെ പാരീസിലായിരിക്കുമെന്ന് മാത്രം. റഫാൽ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് പ്രതിരോധ മന്ത്രി ഫ്രാൻസിലേക്ക് പോകുന്നത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും രാജ്നാഥ് സിങ് എല്ലാ വർഷവും ആയുധ പൂജ നടത്താറുണ്ടായിരുന്നു. ഇത്തവണ പ്രതിരോധ മന്ത്രി എന്ന നിലയിലും രാജ്നാഥ് സിങ് തന്റെ പതിവ് തെറ്റിക്കില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പ്രതികരിച്ചു. ഫ്രാൻസിലേക്ക് ഉടൻ യാത്രതിരിക്കുന്ന രാജ്നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും. തുടർന്ന്ഇന്ത്യയ്ക്കുവേണ്ടി നിർമിച്ച ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങും. ഹിന്ദു വിശ്വാസ പ്രകാരം മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജയ്ക്കായി വയ്ക്കുന്നു. content highlights: Rajnath Singh to perform Shastra pooja in France this Dushehra
from mathrubhumi.latestnews.rssfeed https://ift.tt/3330fPC
via
IFTTT