Breaking

Friday, October 25, 2019

താനൂരില്‍ കൊലപാതം നടത്തിയത് നാലംഗ സംഘം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചു

താനൂർ: താനൂരിനടുത്ത് അഞ്ചുടിയിൽ ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് നാലംഗ സംഘമാണെന്ന് പോലീസ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേർ കസ്റ്റഡിയിലുണ്ടെന്നും പോലീസ് അറിയിച്ചു. യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുൻ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് എന്ന റഫീഖ് (35) ആണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുംവഴിയായിരുന്നു അക്രമം. സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലീഗിന്റെ ആരോപണം. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ വ്യക്തി വൈരാഗ്യമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന സൂചനയുമുണ്ട്. നേരത്തെ സിപിഎമ്മും-ലീഗും തമ്മിൽ സംഘർഷമുണ്ടായിരുന്ന പ്രദേശത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സംഘർഷം വ്യാപിക്കാതിരിക്കാൻ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം തന്നെ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച തീരദേശമേഖലയിൽ യു.ഡി.എഫ്. ഹർത്താൽ ആചരിച്ച് വരികയാണ്. തിരൂർ, തിരൂരങ്ങാടി, പൊന്നാനി, തവനൂർ, വള്ളിക്കുന്ന്, താനൂർ നിയോജകമണ്ഡലങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ


from mathrubhumi.latestnews.rssfeed https://ift.tt/2ML2baj
via IFTTT