Breaking

Sunday, October 13, 2019

ചലച്ചിത്രങ്ങൾ പണംവാരുന്നു; എവിടെ മാന്ദ്യം എന്ന് കേന്ദ്രമന്ത്രി

മുംബൈ: രാജ്യത്ത് സാമ്പത്തികമാന്ദ്യം ഇല്ലെന്നു സ്ഥാപിക്കാൻ മൂന്നു ചലച്ചിത്രങ്ങളുടെ വരുമാനം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ മൂന്നു ചലച്ചിത്രങ്ങൾ ഇന്ത്യയിൽ നേടിയത് 120 കോടി രൂപയുടെ വരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വളർച്ചാ മുരടിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രിയായിരുന്നു താൻ. സിനിമ വലിയ ഇഷ്ടമാണ്. അതു വലിയ ബിസിനസ് കൂടിയാണ്. ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ മൂന്നു ചലച്ചിത്രങ്ങൾ 120 കോടി രൂപ വരുമാനമുണ്ടാക്കി. സുശക്തമായ സാമ്പത്തികസ്ഥിതിയുള്ള രാജ്യത്തുനിന്നാണ് ഈ പണം വരുന്നത്. സാമ്പത്തികമുരടിപ്പ് ഇല്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/33pV2ld
via IFTTT