Breaking

Monday, October 7, 2019

പുതിയ ഇന്ത്യയ്‌ക്കൊപ്പം ‘പുതിയ രാഷ്ട്രപിതാവും’ സൃഷ്ടിക്കപ്പെട്ടെന്ന് തുഷാർ ഗാന്ധി

ഔറംഗാബാദ്: പുതിയ ഇന്ത്യയ്ക്കൊപ്പം പുതിയ 'രാഷ്ട്രപിതാവും' സൃഷ്ടിക്കപ്പെട്ടെന്ന് ഗാന്ധിജിയുടെ കൊച്ചുമകന്റെ മകൻ തുഷാർ ഗാന്ധി. ഇങ്ങനെയൊരു രാജ്യത്തിന്റെ രാഷ്ട്രപിതാവ് ഒരിക്കലും മഹാത്മാഗാന്ധിയാവില്ലെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു. ഔറംഗാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു തുഷാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. മധ്യപ്രദേശിലെ രീവയിൽ ഗാന്ധിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം മോഷണം പോവുകയും രേഖാചിത്രം 'ദേശ ദ്രോഹി' എന്നെഴുതി വികൃതമാക്കുകയും ചെയ്തതിൽ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. ഭൗതികാവശിഷ്ടങ്ങൾ കണ്ടുപിടിച്ച് തിരികെയെത്തിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ, സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന്റെ നിശ്ശബ്ദത തന്നെ ഏറെ വേദനിപ്പിക്കുന്നെന്നും തുഷാർ പറഞ്ഞു. അഹമ്മദാബാദിൽ ഗാന്ധിജിക്ക് വൻസ്മാരകം പണിയാനായി സാബർമതി ആശ്രമത്തിലെ അന്തേവാസികളോടു സ്ഥലമൊഴിയാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. ആശ്രമംതന്നെ സ്മാരകമായുള്ളപ്പോൾ എന്തിനാണ് മറ്റൊന്ന് പണിയുന്നതെന്ന് തുഷാർ ഗാന്ധി ചോദിച്ചു. Content Highlights:Thushar Gandhi Criticized PM Modi


from mathrubhumi.latestnews.rssfeed https://ift.tt/2AMM05x
via IFTTT