Breaking

Wednesday, October 23, 2019

ഈ മധുരത്തിന്റെ വില 4.3 ലക്ഷം രൂപ

കൊച്ചി:എഫ്.എം.സി.ജി. കമ്പനിയായ ഐ.ടി.സി. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി. ഐ.ടി.സി.യുടെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ 'ഫാബെല്ല്ലെ എക്സ്ക്വിസിറ്റ്' ആണ് വില കൂടിയ ഈ ചോക്ലേറ്റ് വിപണിയിൽ എത്തിച്ചത്. ഏകദേശം 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ വില. ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാൻഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐ.ടി.സി. ശ്രമിക്കുന്നത്. ഓർഡറിന് അനുസരിച്ചാണ് ചോക്ലേറ്റ് ലഭ്യമാകുക. ബുധനാഴ്ച മുതലാണ് ഇത് ലഭിക്കുക. അപൂർവ രുചിക്കൂട്ടുകളും ലോകത്തിലെ തന്നെ മികച്ച കൊക്കോയും ചേർത്താണ് ചോക്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യൻ ഉപഭോക്താക്കളുടെ ചോക്ലേറ്റ് അഭിരുചി കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കുന്നത്. കൈകൊണ്ട് തടിയിൽ തീർത്ത ബോക്സിലാണ് ചോക്ലേറ്റ് ലഭ്യമാക്കുന്നത്. ഈ ബോക്സിനുള്ളിൽ കൈകൊണ്ടുണ്ടാക്കിയ 15 ചോക്ലേറ്റുകളാണ് ഉണ്ടാകുക. വ്യത്യസ്ത ആശയങ്ങളിൽ തീർത്ത ചോക്ലേറ്റിന് ഓരോന്നിനും 15 ഗ്രാമാണ് തൂക്കം.


from mathrubhumi.latestnews.rssfeed https://ift.tt/33V0gpw
via IFTTT