Breaking

Wednesday, October 23, 2019

കൂടത്തായി കേസ്: ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വടകര എസ്.പി. ഓഫീസിൽ ഹാജരാകാൻ ഷാജുവിന് അന്വേഷണസംഘം നിർദേശം നൽകി. ഇന്നു രാവിലെ ഹാജരാകാനാണ് നിർദേശം. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സിലിയുടെ മരണത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണസംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച 12 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ജോളിയിൽനിന്ന് നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. താനും ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയ്തിരുന്നെന്ന് പോലീസിനോടു ജോളി പറഞ്ഞു. ആദ്യഭർത്താവ് റോയ് തോമസിന്റെ മരണശേഷം ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ ജോളി നിത്യസന്ദർശകയായിരുന്നു. കൂടാതെ ഷാജുവും ജോളിയും തമ്മിൽ പണമിടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ സിലി പലതവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സിലിയോട് ദേഷ്യം തോന്നാനും പിന്നീട് അത് പകയായി വളരാനും കാരണമായത്. ആൽഫൈനോടും സിലിയോടും ഷാജുവിന് ഏറെ അടുപ്പമുണ്ടായിരുന്നു. ഇവർ ഇരുവരും ഇല്ലാതായാൽ മാത്രമേ തനിക്ക് ഷാജുവിന് ലഭിക്കൂവെന്ന ചിന്തയിലാണ് സിലിയെയും ആൽഫൈനെയും കൊലപ്പെടുത്തിയത്. ആൽഫൈന്റെ മരണത്തിനു പിന്നാലെ സിലിയും കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി മൊഴിൽനൽകിയിട്ടുണ്ട്. സിലി മരിച്ചതിനു ശേഷം ഷാജുവിന്റെ മൊബൈലിലേക്ക് മെസേജ് അയച്ചിരുന്നെന്നും ജോളി പറയുന്നു. ഷാജുവും സിലിയുമായുള്ള ബന്ധം ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ കലഹത്തിന് കാരണമായിരുന്നു. സിലിയുടെ മരണത്തിനു ശേഷം ഷാജുവിന്റെ പിതാവായ സഖറിയാസാണ് തന്റെയും ഷാജുവിന്റെയും വിവാഹത്തിന് മുൻകയ്യെടുത്തതെന്നും ജോളി മൊഴി നൽകി. content highlights:koodathai case, jollys second husband shaju summoned for questioning


from mathrubhumi.latestnews.rssfeed https://ift.tt/2BCsvNm
via IFTTT