നമ്മുടെ മാതൃ നക്ഷത്രസമൂഹമായ ക്ഷീരപഥം പരന്നതല്ല! മറിച്ച് വളഞ്ഞുപിരിഞ്ഞതും തമ്മിൽ പിണഞ്ഞുമാണെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടിത്തം. ശാസ്ത്രലോകത്തിന്റെ മുൻധാരണകളെ തെറ്റിച്ചുകൊണ്ട് വാർസ്വാ സർവകലാശാലയിലെ ഗവേഷകരാണ് ക്ഷീരപഥത്തിന്റെ 3ഡി മാപ്പ് പുറത്തുവിട്ടത്. ഇതനുസരിച്ച് സൂര്യനുൾപ്പെടെ പതിനായിരം കോടി നക്ഷത്രങ്ങളുൾപ്പെടുന്ന നക്ഷത്രസമൂഹത്തിന്റെ കിടപ്പ് അതിന്റെ കേന്ദ്രത്തിൽനിന്നു മാറി, വളഞ്ഞും പിണഞ്ഞുമൊക്കെയാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് മറ്റു നക്ഷത്രസമൂഹങ്ങളുമായി ഉണ്ടായ ഉരസലുകളുടെ ഫലമായാണ് ക്ഷീരപഥം വളഞ്ഞുപുളഞ്ഞതായതെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. നക്ഷത്രങ്ങൾ തമ്മിലുള്ള അകലം കണക്കാക്കിയാണ് ജ്യോതിശ്ശാസ്ത്രജ്ഞർ ഈ കണ്ടെത്തൽ നടത്തിയത്. ഇതിനായി സെഫൈഡുകൾ എന്നറിയപ്പെടുന്ന തിളക്കമുള്ള നക്ഷത്രങ്ങളുടെ അകലമാണ് ഗവേഷകർ കണക്കാക്കിയത്. നേച്ചർ ആസ്ട്രോണമി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. നാം മനസ്സിലാക്കിയതിലും എത്രയോ നിഗൂഢവും അജ്ഞാതവുമാണ് നമ്മുടെ നക്ഷത്രസമൂഹമെന്ന് ഈ ഗവേഷകർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/317ZOTg
via
IFTTT