ചെന്നൈ: ജോലിയിൽ വീഴ്ചവരുത്തിയതിന്റെപേരിൽ ശിക്ഷിച്ച മേലുദ്യോഗസ്ഥനെ വെടിവെച്ചുകൊന്നശേഷം സൈനികൻ ജീവനൊടുക്കി. ചെന്നൈ പല്ലാവരത്തുള്ള കരസേനാ ക്യാമ്പിൽ ചൊവ്വാഴ്ച പുലർച്ചെ 3.30-നാണ് സംഭവം. കരസേനയിൽ ഹവിൽദാറായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രവീൺകുമാർ ജോഷിയെ (39) ആണ് റൈഫിൾമാനായ പഞ്ചാബ് സ്വദേശി ജഗ്സീർ സിങ് കൊന്നത്. പ്രവീൺകുമാറിനെ വെടിവെച്ചശേഷം ജഗ്സീർ സ്വയം വെടിവെച്ചുമരിച്ചു. ക്യാമ്പിൽ കാവലിന് നിയോഗിക്കപ്പെട്ട ജഗ്സീർ സിങ്ങിനെ ജോലിക്കെത്താൻ താമസിച്ചതിന്റെയും ജാഗ്രതക്കുറവ് കാണിച്ചതിന്റെയുംപേരിൽ പ്രവീൺകുമാർ ശകാരിച്ചിരുന്നു. ശിക്ഷയായി പിന്നിലേക്ക് കരണംമറിഞ്ഞുചാടാനും നിർദേശിച്ചു. പിന്നീട് മുറിയിൽ ഉറങ്ങിക്കിടക്കവേ പ്രവീൺകുമാറിനുനേരെ ജഗ്സീർ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ പ്രവീൺകുമാർ തത്ക്ഷണം മരിച്ചു. കൃത്യത്തിനുശേഷം ജഗ്സീർ രക്ഷപ്പെടാൻശ്രമിച്ചെങ്കിലും മറ്റുസൈനികർ സ്ഥലത്തെത്തിയതോടെ ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹപരിശോധന നന്ദമ്പാക്കത്തുള്ള സൈനിക ആശുപത്രിയിൽ നടത്തി. പല്ലാവരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പും പ്രവീൺകുമാറും ജഗ്സീറും തമ്മിൽ തർക്കമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. Content highlights:Soldier killed himself after killing his superior officer
from mathrubhumi.latestnews.rssfeed https://ift.tt/2Hu3t6p
via
IFTTT