Breaking

Monday, August 26, 2019

നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക് ; ബിജെപി സഖ്യകക്ഷിയായ പാര്‍ട്ടിയിൽ ചേരും

മുംബൈ: ബോളിവുഡ് നടൻ സഞ്ജയ് ദത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ് ( ആർ.എസ്.പി) എന്ന പാർട്ടിയിലാണ് സഞ്ജയ് ദത്ത് അംഗമാകാനൊരുങ്ങുന്നത്. ആർ.എസ്.പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ധൻഗർ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാർട്ടിയാണ് രാഷ്ട്രീയ സമാജ് പക്ഷ്. മഹാരാഷ്ട്ര നിയമസഭയിൽ പാർട്ടിക്ക് രണ്ട് അംഗങ്ങളുണ്ട്. 2009 ൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ സഞ്ജയ് ദത്ത് ലഖ്നൗവിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കാൻ തയ്യാറെടുത്തിരുന്നു. എന്നാൽ അനധികൃതമായി ആയുധം കൈവശം വെച്ച കേസിൽ കോടതി നടപടികളെ തുടർന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഞ്ജയ് ദത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് ദത്ത് നിഷേധിക്കുകയും ചെയ്തു. സഞ്ജയ് ദത്തിന്റെ കുടുംബത്തിന് കോൺഗ്രസ് പാരമ്പര്യമാണുള്ളത്. മുംബൈ വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്ത് ഒന്നാം യുപിഎ സർക്കാരിൽ യുവജന ക്ഷേമ- കായിക വകുപ്പ് മന്ത്രിയായിരുന്നു. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്ത് മുംബൈയിൽ നിന്നുള്ള കോൺഗ്രസ് എംപിയായിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൻഡിഎ സഖ്യകക്ഷിയായ പാർട്ടിയിൽ ഇദ്ദേഹം അംഗമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. Content Highlights:Bollywood actor Sanjay Dutt is set to join the Rashtriya Samaj Paksh (RSP)


from mathrubhumi.latestnews.rssfeed https://ift.tt/2U8veXp
via IFTTT