തിരുവനന്തപുരം: ഓണക്കാലത്ത് ഒരാഴ്ച സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കും. സെപ്റ്റംബർ എട്ട് ഞായറാഴ്ചമുതൽ അടുത്ത ഞായറാഴ്ചയായ 15 വരെ തുടർച്ചയായി എട്ടുദിവസം ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. ഓണാവധിയും മുഹറവും രണ്ടാം ശനിയും അടുത്തടുത്ത് എത്തിയതാണ് അവധികൾക്കു കാരണം. ഓണാവധിവരുന്ന എട്ടിനു തുടങ്ങുന്ന ആഴ്ചയിൽ ഒമ്പതിന് മുഹറമാണെങ്കിലും ബാങ്കിന് അവധിയില്ല. അന്നും മൂന്നാം ഓണമായ 12-നും മാത്രമേ ബാങ്കുകൾ പ്രവർത്തിക്കൂ. സെപ്റ്റംബറിൽ തുടർച്ചയായി മൂന്നു ശനിയാഴ്ചകൾ ബാങ്കുകൾക്ക് അവധിയാണ്. രണ്ടാം ശനിയാഴ്ചയായ 14-നും നാലാം ശനിയാഴ്ചയായ 28-നുമുള്ള പതിവ് അവധിക്കു പുറമേ ശ്രീനാരായണ ഗുരു സമാധിദിനമായ 21-നും അവധിയാണ്. എട്ടാം തീയതി ഉൾപ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ഓണവുമൊക്കെ ചേരുന്നതോടെ സെപ്റ്റംബറിൽ 12 ദിവസമാണ് സർക്കാർ ഓഫീസുകൾക്ക് അവധി. 11 ദിവസം ബാങ്കുകൾക്കും. content highlights:government employees holiday
from mathrubhumi.latestnews.rssfeed https://ift.tt/2Zxs5RW
via
IFTTT