Breaking

Thursday, August 29, 2019

പുതുതായി 75 മെഡിക്കൽ കോളേജുകൾക്ക് അനുമതി: 15,700 സീറ്റുകൾ

ന്യൂഡൽഹി: അടുത്ത മൂന്നുകൊല്ലത്തിനുള്ളിൽ രാജ്യത്ത് പുതുതായി 75 മെഡിക്കൽ കോളേജുകൾ തുടങ്ങാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. എല്ലാ കോളേജുകളിലും കൂടി 15,700 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. നിലവിലുള്ള ജില്ലാ, റഫറൽ ആശുപത്രികളോട് ചേർന്നായിരിക്കും പുതിയ കോളേജുകൾ. ഇപ്പോൾ മെഡിക്കൽ കോളേജുകളൊന്നും ഇല്ലാത്ത പിന്നാക്ക പ്രദേശങ്ങൾക്കാണ് പദ്ധതിയിൽ പ്രാധാന്യം ലഭിക്കുകയെന്ന് വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. അഞ്ചുകൊല്ലത്തിനിടയിൽ രണ്ടുഘട്ടങ്ങളിലായി 82 മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ അൻപത്തിയെട്ടും രണ്ടാം ഘട്ടത്തിൽ ഇരുപത്തിനാലും. മൂന്നാംഘട്ടമായ 2021-22 ൽ 75 മെഡിക്കൽ കോളേജുകൾ തുറക്കും. ഇതിന് മൊത്തം 24,375 കോടി രൂപയാണ് ചെലവാകുകയെന്ന് മന്ത്രി ജാവഡേക്കർ പറഞ്ഞു. ഗ്രാമീണ മേഖലയിലുള്ള വിദ്യാർഥികൾക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. content highlights:75 new govt medical colleges to be set up by 2021-22


from mathrubhumi.latestnews.rssfeed https://ift.tt/32bz9FC
via IFTTT