Breaking

Friday, August 30, 2019

പ്രസവാവധി: നിയമഭേദഗതിക്ക് അനുമതി തേടും

തിരുവനന്തപുരം: സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (അൺഎയ്ഡഡ്) അധ്യാപികമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പ്രസവാവധി ലഭ്യമാക്കാൻ തൊഴിൽവകുപ്പ് നടപടി സ്വീകരിക്കും. ഇവരെക്കൂടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി തേടാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രസവാവധി ആനുകൂല്യത്തിന്റെ പരിധിയിലില്ല. നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനിഫിറ്റിന്റെ പരിധിയിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള അവധി ലഭിക്കും. കൂടാതെ ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ 1000 രൂപയും അനുവദിക്കും. നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും. content highlights:maternity leave for private school teachers


from mathrubhumi.latestnews.rssfeed https://ift.tt/2Zybv4p
via IFTTT