Breaking

Thursday, August 29, 2019

തൃശ്ശൂരില്‍ ആമയെ കറിവെച്ചു കഴിച്ച യുവാവ് റിമാൻഡിൽ

പഴയന്നൂർ: എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആമയെ കൊന്ന് കറിവെച്ചു കഴിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി. വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെ (33)യാണ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് ഡി. രഞ്ജിത് രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlights:man kill tortoise and make curry pazhayannur thrissur in remand, extincting animals law


from mathrubhumi.latestnews.rssfeed https://ift.tt/2UedkSY
via IFTTT