Breaking

Saturday, August 3, 2019

കോപ്പ അമേരിക്കയിലെ ഒത്തുകളി ആരോപണം; മെസ്സിക്ക് മൂന്നു മാസത്തേക്ക് വിലക്ക്

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക സംഘാടർക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച ലയണൽ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മൂന്ന് മാസത്തേക്ക് വിലക്ക്. ഒപ്പം 50000 ഡോളർ പിഴയും അടക്കണം. ലാറ്റിനമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ ആണ് വിലക്കേർപ്പെടുത്തിയത്. ഏഴ് ദിവസത്തിനുള്ളിൽ മെസ്സിക്ക് അപ്പീൽ നൽകാം. ഇനി നവംബർ മൂന്നിന് മാത്രമേ മെസ്സിക്ക് കളിക്കളത്തിൽ തിരിച്ചെത്താനാകൂ. ഇതോടെ സെബ്റ്റംബർ അഞ്ചിന് ചിലിക്കും പത്തിന് മെക്സിക്കോയ്ക്കും ഒക്ടോബർ ഒമ്പതിന് ജർമനിക്കും എതിരായ സൗഹൃദ മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും. കോപ്പ അമേരിക്ക ഫുട്ബോളിൽ മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിനാൽ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസ്സിക്ക് നഷ്ടമാകും. ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് ആദ്യ പകുതിക്ക് മുമ്പെ മെസ്സി കളം വിട്ടു. എന്നാൽ യഥാർത്ഥത്തിൽ ചുവപ്പ് കാർഡ് കാണിക്കേണ്ട ഫൗൾ മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതു റീപ്ലേകളിൽ വ്യക്തമായി. മത്സരത്തിന് ശേഷം റഫറിയിങ്ങിനെതിരേ കടുത്ത വിമർശനവുമായി മെസ്സി രംഗത്തെത്തുകയായിരുന്നു. കോൺമെബോൾ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു. ഇതോടെ മെസ്സിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. Content Highlights: Lionel Messi banned from international football for three months


from mathrubhumi.latestnews.rssfeed https://ift.tt/2Ynzrf2
via IFTTT