ചെറുതുരുത്തി: ബൈക്കിന് പിന്നിൽ അയഞ്ഞ വസ്ത്രം ധരിച്ച് പോകുന്നവർ ശ്രദ്ധിക്കുക- ചക്രത്തിനുള്ളിൽ ചിലപ്പോൾ വസ്ത്രം കുരുങ്ങിയേക്കാം. ആറ്റൂരിൽ ഒരാളുടെ മരണത്തിനിടയായതും ഇങ്ങനെയാണ്. ബൈക്കിന് പിന്നിലിരുന്ന സുജിത്തിന്റെ മുണ്ട് ചക്രത്തിൽ കുരുങ്ങിയായിരുന്നു അപകടം. ഇതോടെ ബൈക്കിന്റെ നിയന്ത്രണംതെറ്റി മറിഞ്ഞ് ഇരുവരും വീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്തിനെ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റു. സാരി, ചുരിദാർഷാൾ, മുണ്ട് തുടങ്ങിയ വസ്ത്രങ്ങൾ ധരിച്ച് പോകുമ്പോഴാണ് അപകടം കൂടുതൽ. ഇരുചക്രവാഹനങ്ങളുടെ പിൻവശത്ത് ഇരിക്കുന്നവരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടാറുള്ളത്. പിൻചക്രത്തിൽ വസ്ത്രം കുടുങ്ങിയാൽ പിന്നിലിരിക്കുന്നയാൾ റോഡിലേക്ക് തെറിച്ചുവീഴുകയും വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയും ചെയ്യും. മുണ്ട് ചക്രത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ ചെറുതുരുത്തി: മുണ്ട് ചക്രത്തിൽ കുരുങ്ങിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുള്ളൂർക്കര അപ്പനാത്ത്പറമ്പിൽ സുന്ദരന്റെയും ശാരദയുടെയും മകൻ സുജിത്താ (ബാബു-28)ണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കോലോത്തുംപറമ്പിൽ കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റു. ചെറുതുരുത്തി ഭാഗത്തുനിന്ന് മുള്ളൂർക്കരയ്ക്കു പോകുമ്പോൾ ആറ്റൂരിൽവെച്ച് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന സുജിത്തിന്റെ മുണ്ടഴിഞ്ഞ് ചക്രത്തിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ബൈക്കിന്റെ നിയന്ത്രണംതെറ്റി മറിഞ്ഞ് ഇരുവരും വീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്തിന്റെ മരണം സ്ഥിരീകരിച്ചു. സുജിത്ത് ഖത്തറിൽനിന്ന് രണ്ടുദിവസംമുമ്പാണ് ലീവിന് നാട്ടിലെത്തിയത്. സഹോദരങ്ങൾ: സുമേഷ്, സൂരജ്. Content Highlights:man dies after his mundu dhoti got stuck in bike tyre
from mathrubhumi.latestnews.rssfeed https://ift.tt/2ZnyzCV
via
IFTTT