Breaking

Monday, August 26, 2019

മന്‍മോഹന്‍ സിങിന്റെ എസ്.പി.ജി.സുരക്ഷ പിന്‍വലിക്കും

ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിനുള്ള പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിച്ചേക്കും.സിആർപിഎഫായിരിക്കും ഇനി മൻമോഹന് സുരക്ഷനൽകുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. മൻമോഹൻ സിങിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്ക് നിലവിൽ രാജ്യത്ത് എസ്.പി.ജി.സുരക്ഷ നൽകുന്നുണ്ട്. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവ ഗൗഡയുടെ എസ്പിജി സുരക്ഷയും നേരത്തെ പിൻവലിച്ചിരുന്നു. ഭീഷണികളുടെ അടിസ്ഥാനത്തിലാണ് മുൻപ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബങ്ങൾക്കും എസ്പിജി സുരക്ഷ നൽകുന്നത്. മൻമോഹൻസിങിന്റെ മക്കളും വാജ്പേയിയുടെ വളർത്തുമകളും തങ്ങൾക്കുണ്ടായിരുന്ന എസ്പിജി സുരക്ഷ നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു. Content Highlights:Manmohan Singhs Top Security (SPG) Cover Withdrawn, Given CRPF Security


from mathrubhumi.latestnews.rssfeed https://ift.tt/30KpJAw
via IFTTT