Breaking

Saturday, August 31, 2019

കർണാടകത്തിൽ ബീഫ് നിരോധിക്കാൻ നീക്കം

ബെംഗളൂരു: കർണാടകത്തിൽ ബീഫ് കൈവശംവെക്കുന്നതും വിൽക്കുന്നതും നിരോധിക്കാൻ സർക്കാർ നീക്കംതുടങ്ങി. കഴിഞ്ഞ ബി.ജെ.പി. ഭരണത്തിൽ ഗോവധ നിരോധനബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണറുടെ അനുമതി ലഭിച്ചിരുന്നില്ല. ഗോവധം നിരോധിക്കണമെന്ന ഗോരക്ഷാപ്രവർത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. കഴിഞ്ഞദിവസം ഗോസംരക്ഷണസേനാപ്രവർത്തകർ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ഗോവധ നിരോധനം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. 2010-ൽ കോൺഗ്രസിന്റെ എതിർപ്പ് അവഗണിച്ചാണ് അന്നത്തെ ബി.ജെ.പി.സർക്കാർ ഗോവധ നിരോധനബിൽ കൊണ്ടുവന്നത്. ബീഫ് കൈവശംവെക്കുന്നതും കന്നുകാലി കശാപ്പും നിരോധിക്കുന്നതായിരുന്നു ബിൽ. ബീഫ് കൈവശംവെച്ചാൽ 50,000 മുതൽ ഒരുലക്ഷംവരെ രൂപ പിഴയും കൂടാതെ തടവുമായിരുന്നു ബില്ലിലെ വ്യവസ്ഥ. Content Highlight: Karnataka BJP pushes for beef ban


from mathrubhumi.latestnews.rssfeed https://ift.tt/2HBjdoq
via IFTTT