Breaking

Friday, August 30, 2019

പാത ഇരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും; തീവണ്ടികൾ റദ്ദാക്കി

തിരുവനന്തപുരം: വാരാണസി-അലഹാബാദ് സിറ്റി മേഖലയിൽ പാത ഇരട്ടിപ്പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ തീവണ്ടികൾ വഴിതിരിച്ചുവിടും. 31-ന് യാത്ര ആരംഭിക്കേണ്ട എറണാകുളം-പട്‌ന (16359) എക്സ്‌പ്രസും സെപ്റ്റംബർ മൂന്നിന് പട്‌നയിൽനിന്ന് യാത്ര ആരംഭിക്കേണ്ട പട്‌ന-എറണാകുളം എക്സ്‌പ്രസും (16360) അലഹാബാദ്, ഛീക്കോയ്, മുഗൾസാറായ് സ്റ്റേഷനുകൾ വഴിയാകും സർവീസ് നടത്തുക. തുഗ്ലക്കാബാദ്-പൽവാൽ സെക്‌ഷനിൽ ബല്ലഭാഗഢ് റയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ തീവണ്ടികൾ റദ്ദാക്കി. സെപ്റ്റംബർ ഒന്ന്, മൂന്ന്, നാല്, ആറ്് തീയതികളിൽ സർവീസ് നടത്തേണ്ട എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് (12617), മൂന്നിനുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ സ്വർണജയന്തി എക്‌സ്‌പ്രസ് (12643), നാലിനുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22633), കന്യാകുമാരി-നിസാമുദ്ദീൻ തിരുക്കുറൽ എക്സ്പ്രസ് (12641), നാല്, ആറ്്, ഏഴ്, ഒമ്പത് തീയതികളിൽ സർവീസ് നടത്തേണ്ട നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618), ആറിനുള്ള നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസ് (12644), നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22634), ഏഴിനുള്ള നിസാമുദ്ദീൻ-കന്യാകുമാരി തിരുക്കുറൽ എക്സ്പ്രസ് (12642) എന്നിവ പൂർണമായും റദ്ദാക്കി. സെപ്റ്റംബർ മൂന്നിനും ആറിനും തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കേണ്ട തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431), എട്ടിന് നിസാമുദ്ദീനിൽനിന്ന് സർവീസ് ആരംഭിക്കേണ്ട നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432) എന്നിവ മധുര, ആൽവാർ, റെവാരി, ന്യൂഡൽഹി വഴിയായിരിക്കും ഓടുക. സെപ്റ്റംബർ ആറിന് രാവിലെ 10.05-ന് യാത്ര ആരംഭിക്കേണ്ട നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22656) മൂന്നുമണിക്കൂർ വൈകിയായിരിക്കും സർവീസ് തുടങ്ങുക. എട്ടിന് രാവിലെ 05.55-നു പോകേണ്ട അമൃത്‌സർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12484) ദൂദിയ റെയിൽവേ സ്റ്റേഷനിൽ അരമണിക്കൂർ പിടിച്ചിടും. വെള്ളിയാഴ്ച പുറപ്പെടേണ്ട ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് (16335 ), കൊച്ചുവേളി-ദെഹ്റാദൂൺ എക്സ്പ്രസ് (22659), എറണാകുളം-ഓഖ എക്സ്പ്രസ് (16338) മംഗളൂരു-മഡ്ഗാവ് ഇന്റർസിറ്റി (22636), മഡ്ഗാവ്-മംഗളൂരു എക്സ്പ്രസ് (22635), മംഗളൂരു-മഡ്ഗാവ് പാസഞ്ചർ (56640), മഡ്ഗാവ്-മംഗളൂരു പാസഞ്ചർ (56641), തിങ്കളാഴ്ച പുറപ്പെടേണ്ട ഓഖ-എറണാകുളം എക്സ്പ്രസ് (16337), ദെഹ്റാദൂൺ-കൊച്ചുവേളി എക്സ‌്പ്രസ് (22660) എന്നിവയും റദ്ദാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2MJGTLu
via IFTTT