കോട്ടയം: ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത്, ജസ്റ്റിസ് കെ.ടി.തോമസുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ ജസ്റ്റിസ് തോമസിന്റെ വീട്ടിലായിരുന്നു തിങ്കളാഴ്ച രാവിലെ 10-ന് കൂടിക്കാഴ്ച. ബി.ജെ.പി.യുടെ മുതിർന്ന നേതാവ് ഒ.എം.മാത്യുവിനെയും അദ്ദേഹത്തിന്റെ മാന്നാനത്തെ വീട്ടിലെത്തി മോഹൻഭാഗവത് കണ്ടു.മോഹൻ ഭാഗവതിൻറേത് സൗഹൃദസന്ദർശനമായിരുന്നെന്ന് കെ.ടി.തോമസ് പറഞ്ഞു. അദ്ദേഹവുമായി നേരത്തേ സൗഹൃദമുണ്ട്. മുൻപ് ആർ.എസ്.എസ്. ചടങ്ങിൽ എത്തിയപ്പോൾ ഭാഗവത് തന്റെ വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. അതാണിപ്പോൾ നടന്നതെന്നും ജസ്റ്റിസ് തോമസ് പറഞ്ഞു.കഴിഞ്ഞദിവസം അന്തരിച്ച മുതിർന്ന ബി.ജെ.പി. നേതാവ് അരുൺ ജെയ്റ്റ്‌ലിയെക്കുറിച്ചാണ് ഏറെസമയവും തങ്ങൾ സംസാരിച്ചത്. രാഷ്ട്രീയാതീതമായ ബന്ധങ്ങളായിരുന്നു ജെയ്റ്റ്‌ലിക്ക്. രാഷ്‌്ട്രീയ എതിരാളികളുടെ കേസിൽപോലും കോടതികളിൽ ഹാജരായി ജെയ്റ്റ്‌ലി മറ്റുള്ളവരെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. ഭാഗവതുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ല. തനിക്ക് രാഷ്ട്രീയമില്ലെന്നും തോമസ് വ്യക്തമാക്കി.അര മണിക്കൂറിലേറെ അദ്ദേഹത്തിന്റെ വീട്ടിൽ ചെലവിട്ട മോഹൻ ഭാഗവത് കാപ്പി മാത്രമാണ് കുടിച്ചത്. വ്രതമായതിനാൽ അദ്ദേഹം മറ്റൊന്നും കഴിച്ചില്ല.ഒ.എം.മാത്യുവിന്റെ വീട്ടിലെത്തി കൂടിക്കാഴ്ചയ്ക്കുശേഷം ഗാന്ധിനഗറിലെ ഒരുവീട്ടിൽ വിശ്രമിച്ച മോഹൻ ഭാഗവത് വൈകീട്ട് നട്ടാശേരിയിൽ ആർ.എസ്.എസ്. പ്രവർത്തകരുടെ യോഗത്തിലും പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ കൊല്ലം അമൃതപുരിയിലേക്ക് പോകും.
from mathrubhumi.latestnews.rssfeed https://ift.tt/2KYzNRa
via
IFTTT