മുംബൈ: ധനമന്ത്രിയുടെ ഉത്തേജന പാക്കേജ് ഓഹരി വിപണിയിൽ പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 355 പോയന്റ് ഉയർന്ന് 37056ലെത്തി. നിഫ്റ്റിയാകട്ടെ 108 പോയന്റ് നേട്ടത്തിൽ 10,938ലിലാണ്. ബിഎസ്ഇയിലെ 683 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 113 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, യുക്കോ ബാങ്ക്, കാനാറ ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. പൊതുമേഖല ബാങ്ക്, വാഹനം, ഊർജം, ഇൻഫ്ര, എഫ്എംസിജി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ZtPnIu
via
IFTTT