Breaking

Monday, August 26, 2019

അറസ്റ്റിനെതിരെ ചിദംബരത്തിന്റെ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ ഇടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ,അഴിമതികേസുകളിൽ മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യപേക്ഷയിലുള്ള അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹർജി. അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത തന്നെ തിങ്കളാഴ്ചവരെ കസ്റ്റഡിയിൽവിട്ട വിചാരണ കോടതി നടപടിക്കെതിരെയും ചിദംബരം നൽകിയ പുതിയ ഹർജിയും കോടതിയുടെ പരിഗണനക്ക് വരും. ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാകും ഈ ഹർജി പരിഗണിക്കുക. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഫയൽചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തിന് സുപ്രീംകോടതി തിങ്കളാഴ്ചവരെ അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായ അദ്ദേഹത്തെ തിങ്കളാഴ്ചവരെ സി.ബി.ഐ. കസ്റ്റഡിയിൽവിട്ട നടപടിയിൽ സുപ്രീംകോടതി ഇടപെട്ടതുമില്ല. ചിദംബരത്തിന്റെ ഹർജികളിൽ അന്വേഷണ ഏജൻസികളിൽ നിന്ന് മറുപടി തേടിയ കോടതി മൂന്ന് കേസുകളും ഇന്ന് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഓഗസ്റ്റ് 20,21 തിയതികളിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി കൂട്ടാക്കിയില്ല. 21-ന് രാത്രി തന്നെ അറസ്റ്റ് ചെയ്തു. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം തന്റെ മൗലികാവകാശ ലംഘനമാണെന്നുമാണ് ചിദംബരം കോടതിയിൽ അറിയിച്ചത്. Content Highlights:Former Union Finance Minister P Chidambarams appeals for anticipatory bail in the INX Media money-laundering and corruption cases is set to be heard by the Supreme Court today.


from mathrubhumi.latestnews.rssfeed https://ift.tt/2MDNtmL
via IFTTT