Breaking

Tuesday, August 27, 2019

വെള്ളിയാഴ്ചവരെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ചവരെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റതിരിഞ്ഞു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. യെല്ലോ അലർട്ട് * ചൊവ്വാഴ്ച-ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ * ബുധനാഴ്ച-ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് * വ്യാഴാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് * വെള്ളിയാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ഒഡിഷയിൽ കരയിൽ ഇപ്പോൾ അന്തരീക്ഷച്ചുഴിയുണ്ട്. 28-ന് ബംഗാൾ ഉൾക്കടലിലും അന്തരീക്ഷച്ചുഴി രൂപപ്പെട്ടേക്കാം. ഇത് പടിഞ്ഞാറൻ കാറ്റിനെ ശക്തിപ്പെടുത്തുന്നതിനാൽ കേരളത്തിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണിപ്പോൾ. content highlights:heavy rain


from mathrubhumi.latestnews.rssfeed https://ift.tt/2L8oYuK
via IFTTT