ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് പാകിസ്താൻ. അഫ്ഗാനിസ്താനുമായുള്ള വ്യാപാരത്തിന് പാക് മണ്ണ് ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്ക് നിരോധനമേർപ്പെടുത്തുന്ന വിഷയവും മന്ത്രിസഭയുടെ പരിഗണനയിലുള്ളതായി പാക് ശാസ്ത്ര-സാങ്കേതികമന്ത്രി ഫവാദ് ചൗധരി ട്വിറ്ററിൽ വ്യക്തമാക്കി. ഈ രണ്ടുവിഷയങ്ങളും മന്ത്രിസഭയിൽ ചർച്ചചെയ്തതായും ഇതുസംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ചുവരുകയാണെന്നും ചൗധരി പറഞ്ഞു. 'മോദി തുടങ്ങിയത് ഞങ്ങൾ അടയ്ക്കും' എന്ന ടാഗോടു കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനുപിന്നാലെ പാകിസ്താൻ വ്യോമപാത അടച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, പാകിസ്താൻതന്നെ ഇക്കാര്യം പിന്നീട് നിഷേധിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം ഫെബ്രുവരിയിൽ പാകിസ്താൻ പൂർണമായും അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് തുറന്നത്. യു.എസിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുൾപ്പെടെ അമ്പതോളം എയർഇന്ത്യ വിമാനങ്ങൾ ദിവസവും ഈപാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. content highlights:Pakistan considers closing airspace for India
from mathrubhumi.latestnews.rssfeed https://ift.tt/2ZspYyN
via
IFTTT