Breaking

Thursday, August 29, 2019

തീവണ്ടി നിയന്ത്രണം തുടരുന്നു

തിരുവനന്തപുരം: വ്യാഴാഴ്ചത്തെ കൊച്ചുവേളി-ലോകമാന്യ തിലക്‌ ഗരീബ്‌രഥ്‌ എക്സ്‌്പ്രസ് റദ്ദാക്കി.വഴിമാറിയോടുംബുധനാഴ്ചത്തെ കൊച്ചുവേളി-അമൃത്‌സർ എക്പ്രസ്‌, വ്യാഴാഴ്ചത്തെ തിരുവനന്തപുരം-ലോകമാന്യതിലക്‌ നേത്രാവതി എക്പ്രസ്‌, എറണാകുളം-ഹസ്രത്ത്‌ നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ്‌ എക്സ്‌പ്രസ്‌, കൊച്ചുവേളി-ലോകമാന്യ തിലക്‌ എക്സ്പ്രസ്‌, തിരുവനന്തപുരം-ഡൽഹി രാജധാനി എക്പ്രസ്‌ എന്നിവ ഷൊർണൂർ, ജോലാർപേട്ട, റെനിഗുണ്ട എന്നിവിടങ്ങളിലൂടെ സർവീസ്‌ നടത്തും.മംഗളൂരു-തിരുവനന്തപുരം പ്രത്യേക തീവണ്ടിമംഗളൂരു-തിരുവനന്തപുരം റിസർവ്‌ഡ്‌ പാസഞ്ചർ പ്രത്യേക തീവണ്ടി വ്യാഴാഴ്ച വൈകീട്ട്‌ 5.05-ന് സർവീസ് തുടങ്ങും. തിരുവനന്തപുരം-മംഗളൂരു റിസർവ്‌ഡ്‌ പാസഞ്ചർ പ്രത്യേക വണ്ടി വ്യാഴാഴ്ച വൈകീട്ട്‌ 3.30-ന് സർവീസ്‌ ആരംഭിക്കും.നോർത്ത്‌ പണകുടിയിൽ സ്റ്റോപ്പ്‌ 31-നും സെപ്റ്റംബർ ഏഴിനും പുറപ്പെടുന്ന നാഗർകോവിൽ-വേളാങ്കണ്ണി പ്രത്യേക തീവണ്ടിക്കും സെപ്റ്റംബർ 1, 8 തീയതികളിലുള്ള വേളാങ്കണ്ണി-നാഗർകോവിൽ പ്രത്യേക തീവണ്ടിക്കും നോർത്ത്‌ പണക്കുടിയിൽ സ്റ്റോപ്പ്‌ അനുവദിച്ചു.ഏറനാട്‌ വൈകി ക്രമീകരിക്കും 31-നുള്ള നാഗർകോവിൽ-മംഗളൂരു ഏറനാട്‌ എക്സ്‌പ്രസിന്റെ യാത്ര പാലക്കാട്‌ ഡിവിഷനിൽ ഒരു മണിക്കൂർ 10 മിനിറ്റ്‌ വൈകി ക്രമീകരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2Humg1w
via IFTTT