Breaking

Saturday, August 31, 2019

പാലാ സീറ്റ് ബി.ജെ.പി.ക്ക് തന്നെ; എൻ. ഹരി സ്ഥാനാർത്ഥിയാവും

കൊച്ചി: പാലാ സീറ്റിൽ മത്സരിക്കണമെന്ന കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിന്റെ താത്പര്യം ബി.ജെ.പി. തള്ളി. പൊതു സ്ഥാനാർത്ഥിയെ നിർത്തണമെന്ന പി.സി. ജോർജിന്റെ നിർദേശവും പരിഗണിക്കപ്പെട്ടില്ല. പാലാ ഉപ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തന്നെ സ്ഥാനാർഥിയെ നിർത്തും. പാലാ സീറ്റിൽ മത്സരിക്കുന്നതിന് പി.സി. തോമസ് നേരത്തേ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പൊതു സ്ഥാനാർഥിയെ നിർത്തിയാൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ കഴിയുമെന്ന അഭിപ്രായം പി.സി. ജോർജും പറഞ്ഞിരുന്നു. എന്നാൽ, സീറ്റ് ബി.ജെ.പി.യുടേത് ആയതിനാൽ വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പാർട്ടി എത്തുകയായിരുന്നു. എൻ.ഡി.എ. യോഗത്തിൽ ഇക്കാര്യം ബി.ജെ.പി. അറിയിച്ചു. തങ്ങൾ സീറ്റിനായി ആവശ്യമുന്നയിച്ചില്ലെന്ന നിലപാടാണ് പി.സി. തോമസും പി.സി. ജോർജും യോഗത്തിൽ സ്വീകരിച്ചത്. പി.സി. ജോർജ് അവിടെ മത്സരിപ്പിക്കാൻ കഴിയുന്ന മൂന്ന് ബി.ജെ.പി. സ്ഥാനാർത്ഥികളുടെ പേരും പ്രഖ്യാപിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിയെ മത്സരിപ്പിക്കുന്നതിനുള്ള ആലോചനയാണ് ബി.ജെ.പി.യിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹരി 24,800 വോട്ട്് പാലായിൽ പിടിച്ചിരുന്നു. അതിന്റെ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാവും. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യ, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ജെ. പുളിക്കണ്ടം എന്നിവരുടെ പേരും പാർട്ടിയുടെ സ്ഥാനാർഥി ചർച്ചയിൽ വന്നിരുന്നു. പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടത് പാർലമെന്ററി ബോർഡാണെന്നും വൈകാതെ തീരുമാനം വരുമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. എൻ.ഡി.എ. മണ്ഡലം കൺവെൻഷൻ െസപ്റ്റംബർ ആറിന് വൈകുന്നേരം മൂന്നിന് പാലായിൽ നടക്കും. content highlights:Pala ByElection n Hari, bjp


from mathrubhumi.latestnews.rssfeed https://ift.tt/34f1xZi
via IFTTT