ദാമൻ: സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ് രാജിവെച്ച മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് ഉടൻ തിരിച്ചു ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ ജോലിയിൽ തുടരാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമൻ ദിയു, ദാദ്രനദർ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരന്പര്യേത-ഊർജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണൻ രാജിവെച്ചത്. ജമ്മുകശ്മീർ വിഷയത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നൽകിയത്. രാജിക്കത്തു സ്വീകരിച്ചുകഴിഞ്ഞ ശേഷമേ രാജി നിലവിൽ വരൂവെന്നും സിൽവാസയിൽ അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന്റെ വാതിലിൽ പതിപ്പിച്ച നോട്ടീസിൽ പറയുന്നു. ദാമൻ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണൻ പ്രതികരണമറിയിക്കാൻ തയ്യാറായിട്ടില്ല. കോട്ടയം സ്വദേശിയാണ് കണ്ണൻ. content highlights:Kannan Gopinathan asked to join duty immediately
from mathrubhumi.latestnews.rssfeed https://ift.tt/2Li4xM5
via
IFTTT