Breaking

Friday, August 30, 2019

യൂണിയന്‍ തിരഞ്ഞെടുപ്പ്; ക്രൈസ്റ്റില്‍ നാലുവര്‍ഷത്തിനുശേഷം കെ.എസ്.യു.വിന് വിജയം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന് ഉജ്ജ്വല വിജയം. നാലുവർഷങ്ങൾക്കുശേഷമാണ് ക്രൈസ്റ്റ് കോളേജ് യൂണിയൻ ഭരണം കെ.എസ്.യു.വിന് ലഭിക്കുന്നത്. മെഹ്റൂഫ് വി.എം. ചെയർമാനായും ഫാത്തിമ അബ്ദുൾ റഹീം വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ ക്യാപ്റ്റനായി അരുൺ റോബിൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റുഭാരവാഹികൾ: ഓസ്റ്റിൻ ഫ്രാൻസിസ് (ജന.സെക്ര.), ഡിൽന സെബി(ജോ.സെക്ര.), അലൻസ് കെ. ജോൺസൺ(മാഗസിൻ എഡിറ്റർ), അൽക്കാ എലിസബത്ത് ബാബു(ഫൈനാർട്ട്സ് സെക്ര), ഐസക്ക് സാബു, അനോയിന്റ് കെ. ബിട്ടു (യു.യു.സി.). ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിയൻ: വി.എം. മെഹ്റൂഫ് (ചെയർമാൻ), ഓസ്റ്റിൻ ഫ്രാൻസിസ് (ജന. സെക്രട്ടറി) വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പിന് പ്രിൻസിപ്പൽ മാത്യു പോൾ ഊക്കൻ നേതൃത്വം നൽകി. രാവിലെ കോളേജിൽ ഒരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കങ്ങളെത്തുടർന്ന് കോളേജ് അധികൃതരുടെ ആവശ്യപ്രകാരം എസ്.ഐ. കെ.എസ്. സുബിന്തിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം കോളേജിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് കെ.എസ്.യു. പ്രവർത്തകർ നഗരത്തിൽ ആഹ്ളാദപ്രകടനം നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2zuIzj8
via IFTTT