ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനിൽ ഗൗർ, കള്ളപ്പണ നിരോധനക്കേസുകൾ പരിഗണിക്കുന്ന ട്രിബ്യൂണലിന്റെ (എ.ടി.പി.എം.എൽ.എ.) അധ്യക്ഷനാകും. സെപ്റ്റംബർ 23-ന് ഗൗർ ചുമതലയേൽക്കും. ജസ്റ്റിസ് മൻമോഹൻ സിങ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിനകം ജസ്റ്റിസ് ഗൗർ ഡൽഹി ഹൈക്കോടതിയിൽനിന്ന് വിരമിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറിപ്പ് അതേപടി പകർത്തിയാണ് ജസ്റ്റിസ് ഗൗർ ചിദംബരത്തിനെതിരേ വിധിയെഴുതിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വിരമിച്ച് ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന് പുതിയ പദവി ലഭിച്ചതിൽ ഹൃദയംഗമമായി അഭിനന്ദിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽഗാന്ധി എന്നിവർക്കെതിരേ നാഷണൽ ഹെറാൾഡ് കേസിൽ നിയമനടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവിറക്കിയതും ജസ്റ്റിസ് ഗൗർ ആണ്. അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയുടെ മുൻകൂർജാമ്യാപേക്ഷ തള്ളിയതും അദ്ദേഹംതന്നെ. Content Highlights:Justice Sunil Gaur, Who Denied Chidambaram Bail, May Be New PMLA Tribunal Head
from mathrubhumi.latestnews.rssfeed https://ift.tt/2UegEhi
via
IFTTT