Breaking

Monday, August 26, 2019

കുട്ടിയുടെ ചെരുപ്പ് എടുത്തുനല്‍കി പരോപകാരി താറാവ്; വൈറലായി വീഡിയോ

മനില: ഒരു പരോപകാരിയായ താറാവിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താഴ്ചയിൽനിന്ന് ഒരു കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്ത് നൽകുന്ന താറാവാണ് വീഡിയോയിലെ താരം. ഫിലിപ്പീൻസ് സ്വദേശി മേയ്ല അഗ്വയ്ല എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് ഷെയർ ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടെയാണ് ആ മനോഹരദൃശ്യങ്ങൾ മേയ്ലയുടെ കണ്ണിലുടക്കിയത്. ഉടൻതന്നെ മേയ്ല അത് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. വഴിയരികിൽ കണ്ട ഒരു ബാലൻ താഴ്ചയിലേക്ക് വീണ തന്റെ ചെരിപ്പ് നഷ്ടപ്പെട്ടതിന്റെ വേദനയിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു താറാവ് ആ ചെരിപ്പ് എടുത്ത് കുട്ടിക്ക് നൽകിയത്. ചെരിപ്പ് കൊത്തിയെടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ടെങ്കിലും ഒടുവിൽ തന്റെ കൊക്കിലുണ്ടായിരുന്ന ചെരിപ്പ് താറാവ് ബാലന് തിരികെ നൽകുകയായിരുന്നു. മൂന്നുതവണ കടിച്ചെടുത്ത ചെരിപ്പ് താഴെപോയിട്ടും മുകളിലേക്ക് കയറുന്നതിനിടെ തെന്നിവീണിട്ടും താറാവ് പിൻവാങ്ങിയില്ല. Content Highlights:duck retrieves kid's footwear that fell down a slope, facebook video goes viral


from mathrubhumi.latestnews.rssfeed https://ift.tt/2KVuEt4
via IFTTT