Breaking

Thursday, August 29, 2019

'ലിഫ്റ്റ് വേണ്ട, എല്ലാവരും ഇനി പടികള്‍ കയറട്ടെ';ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഇന്ന് മോദി ഉദ്ഘാടനംചെയ്യും

ന്യൂഡൽഹി: ദേശീയ കായിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ് ഇന്ത്യ മൂവ്മെന്റ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി. ആരോഗ്യമുള്ള സംസ്കാരം വളർത്തിയെടുക്കാൻ എല്ലാ പൗരൻമാരേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ പ്രധാനമന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥർ ശാരീരികക്ഷമതാ പ്രതിജ്ഞയെടുക്കും. രാജ്യത്തെ എല്ലാ പൗരൻമർക്കും പരിപാടിയിൽ പങ്കാളികളാകാൻ ക്ഷണമുണ്ട്. ലോക ബാഡ്മിന്റൺ ജേതാവ് പി.വി.സിന്ധു, സ്പ്രിന്റർ ഹിമദാസ്, ഗുസ്തി താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങൾ പദ്ധതിയുടെ പ്രചാരണത്തിൽ പങ്കാളികളായി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ ഈ മാസം 25-നാണ് പദ്ധതിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ദൈനംദിന ജീവിതത്തിനിടയിൽ ആരോഗ്യംസംരക്ഷിക്കാൻ വേണ്ട നുറുങ്ങുകകൾ പ്രധാനമന്ത്രി പരിപാടിയിൽ നൽകുമെന്ന് കേന്ദ്ര കായിക സെക്രട്ടറി ആർ.എസ്.ജുലാനിയ പറഞ്ഞു. ഇതൊരു പ്രചാരണമല്ല ഒരു മുന്നേറ്റമാണ്. ദൈനംദിന പ്രവർത്തകൾക്കിടയിൽ ചെയ്യാൻ കഴിയുന്ന ലളിതമായ ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സ്വയം ആരോഗ്യത്തോടെയിരിക്കാൻ നിങ്ങൾക്ക് ജിമ്മിന്റെ ആവശ്യമൊന്നും ഇല്ല. പടികൾ കയറുക, കളിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ ചെയ്താൽ മതി. പരമാവധി ആളുകൾ ഇതിനോട് സഹകരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെയടക്കം നിരവധി സ്കൂളുകളിലും കോളേജുകളും പരിപാടിയുടെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നുണ്ട്. Content Highlights:PM Modi to Launch 'Fit India Movement' Today


from mathrubhumi.latestnews.rssfeed https://ift.tt/32ez4Bk
via IFTTT