Breaking

Saturday, August 31, 2019

രക്തപരിശോധനാ ഫലം ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ചു, കാര്‍ഡിയോളജിസ്റ്റിനെ എന്‍ഐഎ ചോദ്യം ചെയ്തു

ന്യൂഡൽഹി: രക്തപരിശോധനാ ഫലത്തെ ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ച് ഡൽഹിയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധനെ എൻഐഎ ചോദ്യം ചെയ്തു. കശ്മീരിലെ വിഘടനവാദിനേതാവ് യാസിൻ മാലിക്കിന് അയച്ച എസ്എംഎസ് സന്ദേശമാണ് കാർഡിയോളജിസ്റ്റും ബാദ്ര ആശുപത്രിയുടെ ചെയർമാനുമായ ഉപേന്ദ്ര കൗളിന് കുരുക്കായത്. തീവ്രവാദ സംഘടനകൾക്ക് പണം കൈമാറിയതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് അറിയാൻ ചോദ്യംചെയ്യലിന് ഹാജരാകാൻ കൗളിനോട് ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച അരമണിക്കൂറോളമാണ് കൗളിനെ ചോദ്യംചെയ്തത്.കൗളിന്റെ കീഴിൽ ചികിത്സ തേടുന്ന രോഗിയാണ് യാസിൻ മാലിക്ക്. ഐഎൻആർ 2.78 എന്ന രക്തപരിശോധനാ ഫലം എസ്എംഎസ്സായി യാസിൻ മാലിക്കിന് അയച്ചുകൊടുത്തു. ഡോക്ടർമാരെ സംബന്ധിച്ച് ഐഎൻആർ എന്നാൽ ഇന്റർനാഷണലൈസ്ഡ് നോർമലൈസ്ഡ് റേഷ്യോ എന്നാണ് വിവക്ഷ. ഇതിന് പകരം അന്വേഷണ ഏജൻസി ഐഎൻആർ ഇന്ത്യൻ രൂപയായി തെറ്റിദ്ധരിച്ച എൻഐഎ 2.78 കോടി ഹവാല പണമായി നൽകിയെന്ന് സംശയിച്ചു. പിന്നീട്തെറ്റിദ്ധാരണ നീങ്ങുകയും ഡോക്ടറെ വിടുകയും ചെയ്തു. സർക്കാർ ചെയ്യുന്നത് രാജ്യത്തിന്റെ നല്ലതിന് വേണ്ടിയാണ്. ആ നിലപാടിനൊപ്പമാണ് താനെന്നും ഡോക്ടർ കൗൾ പറഞ്ഞു. Content Highlights:mistaken the blood report value for "hawala money", said the doctor.


from mathrubhumi.latestnews.rssfeed https://ift.tt/2Hy0fPh
via IFTTT