ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പേരിൽ പോലീസിൽ പരാതിനൽകിയ തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയെ അനുകൂലിക്കുന്നവർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരേ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. നാസിൽ നേരത്തേ ചെക്കുകേസിൽ ഉൾപ്പെട്ടപ്പോൾ യൂസഫലിയെ ബന്ധപ്പെട്ടെന്നും അന്നു അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്കുകേസ് വരുന്നതിനുമുമ്പ് ഇത്രയുംവർഷങ്ങളായിട്ടും നാസിൽ അബ്ദുള്ളയോ മാതാപിതാക്കളോ താനുമായോ ഓഫീസുമായോ തന്റെ പരിചയക്കാരുമായോ ഒരുനിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ലെന്ന് യൂസഫലി അറിയിച്ചു. നാസിലിന്റെ വിഷയം വന്നപ്പോൾ ചെക്കുകേസിൽ ഇടപെടാറില്ലെന്ന് എപ്പോൾ, എവിടെ വെച്ചു പറഞ്ഞുവെന്നത് തെളിയിക്കേണ്ടത് നാസിൽ അബ്ദുള്ളയാണെന്നും യൂസഫലി പറഞ്ഞു. തുഷാർ വിഷയത്തിൽ നടക്കുന്ന കുപ്രചാരണത്തിനെതിരേ രണ്ടാംതവണയാണ് യൂസഫലിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവരുന്നത്. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നതുമാത്രമാണ് ഈ കേസിൽ എം.എ. യൂസഫലിക്കുണ്ടായ ഏകബന്ധമെന്നും അതല്ലാതെ അദ്ദേഹം ഈ കേസിൽ ഏതെങ്കിലുംതരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും നേരത്തേ അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചിരുന്നു. content highlights:thushar vellappally ma yusuf ali
from mathrubhumi.latestnews.rssfeed https://ift.tt/2ZFYGp1
via
IFTTT