കൊടുങ്ങല്ലൂർ: പടിഞ്ഞാറേ ടിപ്പുസുൽത്താൻ റോഡിൽ എടവിലങ്ങ് പുതിയറോഡ് പരിസരത്ത് കഞ്ചാവുചെടി കണ്ടെത്തി.ഒന്നര അടി പൊക്കമുള്ള കഞ്ചാവ് മറ്റു പുല്ലുകൾക്കൊപ്പമാണ് വളർന്നുനിന്നിരുന്നത്. കൊടുങ്ങല്ലൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലേക്കു വന്ന ഫോണിനെത്തുടർന്ന് റെയ്ഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ചെടി കസ്റ്റഡിയിലെടുത്തു. കഞ്ചാവുപയോഗിച്ചവരിൽനിന്ന് വിത്തടങ്ങുന്ന കഞ്ചാവ് താഴെവീണ് മുളച്ചതാകാനും വെള്ളക്കെട്ട് നിലനിന്നിരുന്ന ഈ സ്ഥലത്ത് വെള്ളത്തിലൂടെ ഒഴുകിയെത്തിയ ചെടി വളർന്നതാകാമെന്നുമുള്ള ധാരണയിലാണ് എക്സൈസ്. പ്രിവന്റീവ് ഓഫീസർമാരായ ജിസ്മോൻ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജീവേഷ്, അനീഷ്, ജദീർ, സനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/30xCNJL
via
IFTTT