ന്യൂഡൽഹി: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ നിർദേശങ്ങൾ പുറത്തുവന്നു. ആദായ നികുതി സ്ലാബിൽ സമൂലമായ മാറ്റമാണ് സമിതി നിർദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതൽ 10ലക്ഷംവരെയുള്ളവർക്ക് 10 ശതമാനമാണ് നികുതി. 10 മുതൽ 20 ലക്ഷംവരെ വരുമാനമുള്ളവർ 20 ശതമാനവും അതിനുമുകളിൽ രണ്ടുകോടിവരെ വരുമാനമുള്ളവർ നൽകേണ്ടത് 30 ശതമാനം നികുതിയുമാണ്. നിലവിൽ 2.5 ലക്ഷം രൂപമുതൽ അഞ്ചുലക്ഷം രൂപവരെയുള്ള വർക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഈടാക്കുന്നത്. അതിനുമുകളിൽ, അഞ്ചു ലക്ഷം രൂപമുതൽ 10 ലക്ഷം രൂപവരെയുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനമവുമാണ് നികുതി ചുമത്തുന്നത്.2019 ലെ ഇടക്കാല ബജറ്റിൽ അഞ്ചുലക്ഷം രൂപവരെയുള്ളവരെ നികുതിബാധ്യതയിൽനിന്ന് ഒഴിവാക്കിയിരുന്നു. സമിതിയുടെ നിർദേശം സർക്കാർ നടപ്പാക്കുകയാണെങ്കിൽ മധ്യവർക്കാർക്ക് കനത്ത തിരിച്ചടിയാകും.അതേസമയം, സമ്പന്ന വിഭാഗത്തിന് ഗുണകരവുമാണ്. 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തിൽനിന്ന് 20 ശതമാനമായാണ് കുറയുക. Govt Panel Suggests 10% Tax For Income Between Rs 5 Lakh and Rs 10 Lakh
from mathrubhumi.latestnews.rssfeed https://ift.tt/347c7li
via
IFTTT