Breaking

Friday, August 30, 2019

ദുരിതാശ്വാസനിധിക്കെതിരേപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍

അരിമ്പൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് നവമാധ്യമങ്ങളിലൂെട തെറ്റായ പ്രചാരണം നടത്തിയെന്ന കേസിൽ അരിമ്പൂർ പരയ്ക്കാട് കൊള്ളന്നൂർവീട്ടിൽ വിൻസെന്റിനെ (42) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 11-ന് രാത്രി പതിനൊന്നരയ്ക്കാണ് ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള വ്യാജവാർത്ത വിൻസെന്റ് ഷെയർ ചെയ്തത്. ഡി.വൈ.എഫ്.ഐ. അരിമ്പൂർ മേഖലാ സെക്രട്ടറി സി.ജി. സജീഷ് ഓഗസ്റ്റ് 20-ന് നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. മനോജ്കുമാറാണ് കേസെടുത്തത്. എസ്.ഐ. കെ.ജെ. ജിനേഷ്, അഡീഷണൽ എസ്.ഐ. വി.കെ. അബൂബക്കർ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പിടിയിലായത്. രണ്ടുവർഷം തടവോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്നതാണ് കുറ്റം. Content Highlights:Man arrested for, fake Facebook post, against flood relief fund Kerala Chief Minister


from mathrubhumi.latestnews.rssfeed https://ift.tt/2NFVPKo
via IFTTT