Breaking

Thursday, August 29, 2019

ജമ്മു കശ്മീരില്‍ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ഡോഡ, കിശ്ത്വാർ, റാംബൻ, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈൽ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മു കശ്മീരിലെ വിവിധഭാഗങ്ങളിൽ ആശയവിനിമയ സൗകര്യങ്ങൾ താത്കാലികമായി റദ്ദാക്കിയത്. ഓഗസ്റ്റ് 17 ഓടെ അഞ്ചു ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപുർ ജില്ലകളിലായിരുന്നു 2 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്. Mobile phone services snapped across #JammuAndKashmir since August 5, resumed in five districts of Jammu region- DODA, KISHTWAR, RAMBAN, RAJOURI and POONCH pic.twitter.com/DO6BK3halF — ANI (@ANI) August 29, 2019 content highlights:mobile phone services resumed in five districts of jammu kashmir


from mathrubhumi.latestnews.rssfeed https://ift.tt/2HwBWkP
via IFTTT