ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എതിരേ യു.എ.ഇ.യിലുള്ള ചെക്കുകേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. തുഷാർ മുന്നോട്ടുവെച്ച ഒത്തുതീർപ്പുനിർദേശങ്ങളിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനായ നാസിൽ അബ്ദുള്ള പറഞ്ഞു. ചിലരിൽനിന്ന് ഉപദേശം തേടാനുണ്ടെന്നും അതിനുശേഷമേ അന്തിമതീരുമാനമെടുക്കാൻ കഴിയൂവെന്നുമാണ് നാസിൽ നൽകിയ മറുപടി. തിങ്കളാഴ്ചയാണ് അജ്മാൻ കോടതി കേസ് പരിഗണിക്കുന്നത്. രാവിലെ കോടതിക്കുപുറത്ത് ധാരണയിൽ എത്താനാണ് തുഷാർ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസവും തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കൾ തമ്മിൽ ഒത്തുതീർപ്പുചർച്ചകൾ നടത്തിയിരുന്നു. നാസിൽ ആവശ്യപ്പെട്ട പണം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലായിരുന്നു ചർച്ച. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണ് എന്ന നിലപാടിലാണ് നാസിൽ. പത്തുവർഷംമുമ്പുള്ള ഒരു ബിസിനസ് ഇടപാടിൽ ഒമ്പത് ദശലക്ഷം ദിർഹം (പതിനെട്ട് കോടിയോളം രൂപ) കിട്ടാനുണ്ടെന്നുകാണിച്ച് തൃശ്ശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാൻ നുഐമി പോലീസിൽ പരാതി നൽകിയത്. Content Highlights:Cheque bounce case-Thushar Vellappally
from mathrubhumi.latestnews.rssfeed https://ift.tt/3426qor
via
IFTTT