Breaking

Thursday, August 29, 2019

പഴ്‌സ് മോഷണം: എയർഇന്ത്യയുടെ റീജണൽ ഡയറക്ടർ പുറത്ത്

ന്യൂഡൽഹി: ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽനിന്ന് പഴ്സ് മോഷ്ടിച്ച എയർഇന്ത്യയുടെ ക്യാപ്റ്റനും കിഴക്കൻ റീജണൽ ഡയറക്ടറുമായ രോഹിത് ഭാസിനെ നിർബന്ധിത വിരമിക്കലിലൂടെ പുറത്താക്കി. ജൂൺ 22-ന് സിഡ്നി വിമാനത്താവളത്തിലെ കടയിൽനിന്നു മോഷണം നടത്തുന്നതിനിടെയാണ് 57-കാരനായ രോഹിത് പിടിക്കപ്പെട്ടത്. അന്നു മുതൽ സസ്പെൻഷനിലായിരുന്നു. എയർഇന്ത്യയുടെ ആഭ്യന്തരാന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെത്തുടർന്നാണ് രാജി ആവശ്യപ്പെട്ടത്. വിരമിക്കൽ ആനുകൂല്യങ്ങളോടെ പുറത്തുപോകാനായി വി.ആർ.എസ്. എടുക്കാനുള്ള അനുവാദം ചോദിച്ചെങ്കിലും എയർഇന്ത്യ നിഷേധിച്ചു. വിരമിക്കൽ ആനുകൂല്യങ്ങളൊന്നും ഇല്ലാതെയാണ് ഇപ്പോഴുള്ള രാജി. content highlights:Air India suspends regional director for shoplifting wallet at Sydney airport


from mathrubhumi.latestnews.rssfeed https://ift.tt/2Zshpcs
via IFTTT