ഇസ്ലാമാബാദ്: സാമ്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഓഫീസിന് വൈദ്യുതിക്കമ്പനിയുടെ മുന്നറിയിപ്പ്. ലക്ഷങ്ങളുടെ ബിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് ഇസ്ലാമാബാദ് ഇലക്ട്രിക് സെപ്ലെ കമ്പനി (ഐ.ഇ.എസ്.സി.ഒ.) പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിന് ഇക്കാര്യം കാണിച്ച് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് 41 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നാണ് പറയുന്നത്. പോയ മാസത്തെ 35 ലക്ഷം രൂപയും അടച്ചിട്ടില്ല. ഒട്ടേറേ തവണ ഓർമിപ്പിച്ചിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ മറുപടി നൽകിയില്ലെന്നും കമ്പനി അറിയിച്ചു. തുടർച്ചയായ രണ്ടുമാസം ബിൽ അടയ്ക്കാതിരുന്നാൽ മുന്നറിയിപ്പു നൽകിയശേഷം വൈദ്യുതിബന്ധം വിച്ഛേദിക്കാൻ നിയമമുണ്ടെന്നും കമ്പനി പറയുന്നു. കടുത്ത സാമ്പത്തിക ബാധ്യതയാണ് പാകിസ്താൻ ഇപ്പോൾ നേരിടുന്നത്. ഇതേത്തുടർന്ന് ഐ.എം.എഫ്. രാജ്യത്തിന് 600 കോടി യു.എസ്. ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. ചൈന, സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളും പാകിസ്താന് സഹായം നൽകിയിരുന്നു. Content Highlights:Financial crisis: Imran Khans office fails to pay electricity bill
from mathrubhumi.latestnews.rssfeed https://ift.tt/2MKoe27
via
IFTTT