മുംബൈ: മുംബൈയിൽ കനത്തമഴ തുടരുന്നു.കഴിഞ്ഞരാത്രി മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് ഗോരേഗാവ്, കാംദിവലി, ദഹിസർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും മുംബൈയിൽ കനത്തമഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ജോഗേശ്വരിയിലുണ്ടായ കനത്തമഴയെ തുടർന്ന് വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴമൂലം സെൻട്രൽ റെയിൽവേയുടെ ട്രെയിനുകൾ പതിനഞ്ചു മുതൽ 20 മിനുട്ടുവരെ വൈകിയോടുകയാണ്. പാൽഘർ ജില്ലയിലും കനത്തമഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. Mumbai: Western Express Highway waterlogged after heavy rainfall in Jogeshwari. pic.twitter.com/lgxSAOaaCt — ANI (@ANI) August 3, 2019 മുംബൈ-ഗോവ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽനിന്ന് മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. content highlights: mumbai likely to experience heavy rain on sunday
from mathrubhumi.latestnews.rssfeed https://ift.tt/33bAX30
via
IFTTT