Breaking

Friday, August 30, 2019

കൊങ്കൺ വഴി ഇന്ന് തീവണ്ടികൾ ഓടിയേക്കും

മംഗളൂരു: മഴ മാറിനിന്നാൽ കൊങ്കൺ പാതവഴി കേരളത്തിൽനിന്നുള്ള തീവണ്ടിഗതാഗതം വെള്ളിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിച്ചേക്കും. പാളത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയിൽ താത്കാലികമായി 400 മീറ്റർ സമാന്തര പാളം നിർമിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്.വ്യാഴാഴ്ച മഴ മാറിനിന്നതോടെ സമാന്തരപാളം നിർമാണം അതിവേഗം നടന്നു. ഈ നിലയ്ക്ക് പ്രവൃത്തി പുരോഗമിച്ചാൽ വെള്ളിയാഴ്ച ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ. രാപകൽ ഭേദമില്ലാതെ കുന്നിൽനിന്ന് ഒലിച്ചിറങ്ങുന്ന ചെളി കോരിനീക്കിയാണു പുതിയ പാളം നിർമിക്കുന്നത്. പാലക്കാട് ഡിവിഷനു കീഴിൽ പടീൽ-ജോക്കട്ട റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ കുലശേഖരയിലാണ് 23-ന് പുലർച്ചെ സമീപത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. നേരത്തേ പ്രഖ്യാപിച്ച തീവണ്ടിനിയന്ത്രണങ്ങളിൽ മാറ്റമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2NCdHpc
via IFTTT