Breaking

Thursday, August 29, 2019

'വാര്‍ ആന്‍ഡ് പീസ്' പുസ്തകം വീട്ടില്‍ സൂക്ഷിച്ചു; കാരണം വിശദീകരിക്കണമെന്ന് കോടതി

ബോംബെ:ലിയോ ടോൾസ്റ്റോയിയുടെ വിശ്വപ്രശസ്ത നോവൽ വാർ ആൻഡ് പീസ്(യുദ്ധവും സമാധാനവും)വീട്ടിൽ സൂക്ഷിച്ചത് എന്തിനാണെന്ന് വിശദീകരിക്കണമെന്ന് ഭീമാ കോറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ വെർണൻ ഗോൺസാൽവസിനോട് ബോംബെ ഹൈക്കോടതി. ഗോൺസാൽവസ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് സാരംഗ് കോട്വാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ജസ്റ്റിസ് കോട്വാളിന്റെ സിംഗിൾ ബെഞ്ചാണ് ഗോൺസാൽവസിന്റെ ഹർജി പരിഗണിച്ചത്. ഗോൺസാൽവസിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട്അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത പ്രകോപനപരമായ പ്രസിദ്ധീകരണങ്ങളുടെ-പുസ്തകങ്ങളുടെയും സിഡികളുടെയും പേരുകൾ പുണെ പോലീസ് കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം. രാജ്യ ദമൻ വിരോധി, മാർക്സിസ്റ്റ് ആർക്കൈവ്സ്, ജയ് ഭീമാ കോമ്രേഡ് തുടങ്ങിയ സീഡികളും യുദ്ധവും സമാധാനവും, അണ്ടർസ്റ്റാൻഡിങ് മാവോയിസ്റ്റ്സ്, ആർ സി പി റിവ്യൂ തുടങ്ങിയ പുസ്തകങ്ങളുമാണ് ഗോൺസാൽവസിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായി പോലീസ് കോടതിയിൽ അറിയിച്ചത്. രാജ്യ ദമൻ വിരോധിയെന്ന സീഡിയുടെ പേരു തന്നെ സൂചിപ്പിക്കുന്നത് അത് രാജ്യത്തിനെതിരായ എന്തൊക്കയോ ഉൾക്കൊള്ളുന്നു എന്നാണ്. അതേസമയം വാർ ആൻഡ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്. എന്തിനാണ് നിങ്ങൾ പ്രകോനപരമായ വസ്തുക്കൾ- വാർ ആൻഡ് പീസ് പോലുള്ള പുസ്തകങ്ങളും സീഡികളും വീട്ടിൽ സൂക്ഷിക്കുന്നത്? ഇത് നിങ്ങൾ കോടതിയോട് വിശദീകരിക്കേണ്ടി വരും- കോട്വാൾ പറഞ്ഞു. content highlights:why war and peace at home asks bombay highcourt to vernon gonsalves


from mathrubhumi.latestnews.rssfeed https://ift.tt/2ZxNLkV
via IFTTT