ഇസ്ലാമാബാദ്: 'തങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്ത്' ഇന്ത്യയ്ക്കുമുമ്പിൽ വ്യോമപാത പൂർണമായും അടയ്ക്കാൻ ഉത്തരവിടുമെന്ന് പാകിസ്താൻ. ഉന്നതതലത്തിൽ വിഷയം ചർച്ചചെയ്തതായും അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് പാകിസ്താനിലെ ഡോൺ പത്രം റിപ്പോർട്ടുചെയ്തു. കശ്മീർ വിഷയമാണ് ഇപ്പോൾ തങ്ങളുടെ സുപ്രധാന വിദേശ അജൻഡയെന്നും പാകിസ്താൻ പറഞ്ഞു. പാക് വ്യോമപാതയിലൂടെയുള്ള ഇന്ത്യൻ വിമാനസർവീസ് പൂർണമായി വിലക്കുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. Content Highlights:Air route closure: we will decide time - says Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2MH9FfH
via
IFTTT