Breaking

Monday, August 26, 2019

ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും; കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്‌തേക്കും

ബിയാറിറ്റ്സ്(ഫ്രാൻസ്): ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവർത്തിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. കശ്മീരിലെ സാഹചര്യങ്ങൾ മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും. യു.എസ്. പ്രസിഡന്റ് കശ്മീർ വിഷയം കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന. അമേരിക്കയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവ വർധിപ്പിച്ചതും ചർച്ചയാകും. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഞായറാഴ്ച ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറസുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര-പ്രതിരോധ-നിക്ഷേപ രംഗത്തെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു. ജി-7 അംഗരാജ്യമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. Content Highlights:pm modi meets us president donald trump on g7 summit on monday


from mathrubhumi.latestnews.rssfeed https://ift.tt/2U5fCEg
via IFTTT