സ്വാമി ചിന്മയാനന്ദ് ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിലുള്ള സ്വാമി സുഖ്ദേവാനന്ദ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ് അധികൃതർക്കുനേരേ ആരോപണമുന്നയിച്ച നിയമവിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്വാമി ചിന്മയാനന്ദിന്റെപേരിൽ കേസെടുത്തു. കോളേജിന്റെ അധ്യക്ഷനാണ് മുൻ ലോക്സഭാംഗമായ ചിന്മയാനന്ദ്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിന്റെമേൽ ചുമത്തിയിരിക്കുന്നത്. യുവതിയുടെ അച്ഛൻ നൽകിയ പരാതിയിലാണു നടപടി. കോളേജ് ഹോസ്റ്റലിൽനിന്നു നാലുദിവസം മുമ്പാണ് ഇരുപത്തിമൂന്നുകാരിയായ വിദ്യാർഥിനിയെ കാണാതായത്. കോളേജിലെ ഉന്നതന്റെ പീഡനത്തിൽനിന്ന് രക്ഷിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇവർ അഭ്യർഥിക്കുന്ന വീഡിയോ ഇതിനിടെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. “ഒട്ടേറെ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച സന്ത് സമാജിലെ ഉന്നതൻ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യോഗിജീ, മോദിജീ എന്നെ സഹായിക്കൂ. എന്റെ കുടുംബത്തെയും കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്...പോലീസും ജില്ലാ മജിസ്ട്രേറ്റും തന്റെ പോക്കറ്റിലാണെന്നാണ് ആ സന്ന്യാസി പറയുന്നത്. അയാൾക്കെതിരായ എല്ലാ തെളിവുകളും എന്റെ െെകയിലുണ്ട്” -എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. കാറിലിരുന്നെടുത്ത വീഡിയോ ഓഗസ്റ്റ് 24-ന് വൈകീട്ട് നാലിനാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. പിന്നീട് യുവതിയെ കാണാതായി. വീഡിയോ കണ്ടശേഷം ചിന്മയാനന്ദിനോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. മകളെ തട്ടിക്കൊണ്ടുപോയെന്നാണു സംശയിക്കുന്നത്. മകളും മറ്റുകുട്ടികളും ലൈംഗികചൂഷണത്തിനിരയായെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുവതിയുടെ വീഡിയോ പുറത്തുവരുന്നതിനു രണ്ടുദിവസംമുമ്പ് അഞ്ചുകോടി രൂപയാവശ്യപ്പെട്ട് ചിൻമയാനന്ദിന്റെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശം വന്നെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പരാതി നൽകി. പണം നൽകിയില്ലെങ്കിൽ വീഡിയോ ഉണ്ടാക്കി വാർത്താ ചാനലുകൾക്കു നൽകി മാനംകെടുത്തുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ പോലീസ് കേസെടുത്തു. സ്വാമിയെ കൊള്ളയടിച്ചു പണക്കാരാകാൻ യുവതിയും അച്ഛനും നടത്തുന്ന തന്ത്രമാണിതെന്ന് അദ്ദേഹത്തിന്റെ വക്താവ് ഓം സിങ് ആരോപിച്ചു. 2011-ൽ ചിന്മയാനന്ദിനുനേരെയെടുത്ത ബലാത്സംഗക്കേസ് പിൻവലിക്കാൻ കഴിഞ്ഞവർഷം യു.പി. സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ, ഇതിനുള്ള അപേക്ഷ ഷാജഹാൻപുർ കോടതി തള്ളി. content highlights:Ex-BJP minister Swami Chinmayanand booked for allegedly kidnapping UP law student
from mathrubhumi.latestnews.rssfeed https://ift.tt/2Hw2KBP
via
IFTTT