Breaking

Friday, August 30, 2019

പോളില്‍ മിന്നി പെണ്‍സംഘം; ദേശീയ അത്ലറ്റിക് മീറ്റില്‍ കേരളം മുന്നില്‍

ലഖ്നൗ:ദേശീയ സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിനം രണ്ട് സ്വർണമുൾപ്പെടെ ആറ് മെഡലുകൾ നേടി കേരളം മുന്നേറ്റം തുടരുന്നു. വനിതകളുടെ പോൾവോൾട്ടിൽ മൂന്ന് മെഡലുകളും കേരളം നേടിയപ്പോൾ പുരുഷൻമാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ടി. ഗോപിയും സ്വർണം നേടി. മീറ്റ് വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ 116 പോയന്റോടെ കേരളം മുന്നിലാണ്. പുരുഷൻമാരുടെ 10,000 മീറ്ററിൽ സ്വർണം നേടിയ മലയാളിതാരം ടി. ഗോപിയുടെ ആഹ്ലാദം | ഫോട്ടോ: സാബു സ്കറിയ വനിതകളുടെ പോൾവോൾട്ടിൽ കേരളത്തിന്റെ കൃഷ്ണ രചൻ (3.80 മീറ്റർ), നിവ്യ ആന്റണി (3.60), എം.കെ. സിൻജു (3.30) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. പുരുഷന്മാരുടെ ഹൈജമ്പിൽ ജിയോ ജോസ് (2.21 മീറ്റർ) വെള്ളിയും വനിതകളുടെ 400 മീറ്ററിൽ ജിസ്ന മാത്യു (53.08 സെക്കൻഡ്) വെങ്കലവും നേടി. ലോകമീറ്റിന് നേരത്തേ യോഗ്യത നേടിയ ഗോപി വ്യാഴാഴ്ച 30 മിനിറ്റ് 52.75 സെക്കൻഡിൽ 10000 മീറ്റർ പൂർത്തിയാക്കി. ജിയോ ജോസ് (ഹൈജമ്പ് വെള്ളി) ജിസ്ന മാത്യു (400 മീറ്റർ വെങ്കലം) ലോക ചാമ്പ്യൻഷിപ്പ് യോഗ്യതയില്ല ദേശീയ മീറ്റ് മൂന്നു ദിവസം പിന്നിടുമ്പോഴും ലഖ്നൗവിലെ പ്രകടനത്തിലൂടെ ലോക ചാമ്പ്യൻഷിപ്പ് യോഗ്യത നേടാൻ ആർക്കുമായില്ല. യോഗ്യതാ മാർക്ക് മറികടന്നതാകട്ടെ, നേരത്തേ തന്നെ യോഗ്യത നേടിയവരും. ദോഹയിൽ അടുത്തമാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് ലഖ്നൗവിലെത്തിയ വിദേശതാരങ്ങൾക്കും യോഗ്യത ലഭിച്ചില്ല. പുരുഷൻമാരുടെ ഹൈജമ്പിൽ മഹാരാഷ്ട്രയുടെ സർവേഷ് കുഷാരെ (2.23 മീറ്റർ) സ്വർണവും കർണാടകത്തിന്റെ ചേതൻ ബാലസുബ്രഹ്മണ്യ (2.19) വെങ്കലവും നേടി. വനിതകളുടെ ജാവലിൻ ത്രോയിൽ ഹരിയാണയുടെ ഷർമിള (54.58 മീറ്റർ), രാജസ്ഥാന്റെ സഞ്ജന ചൗധരി (50.71), കർണാടകത്തിന്റെ കെ. രശ്മി (50.66) എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ട്രിപ്പിൾ ജമ്പിൽ ബംഗാളിന്റെ ഭൈരഭി റോയ് (13.01 മീറ്റർ), കർണാടകത്തിന്റെ ഐശ്വര്യ (12.85), ആന്ധ്രാപ്രദേശിന്റെ കാർത്തിക (12.74) എന്നിവർ മെഡൽ നേടി. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ ഇറാൻ താരം ബെഹ്നാം ഷീറി (57.82 മീറ്റർ), പഞ്ചാബ് താരങ്ങളായ കിർപാൽ സിങ് (57.67), ഗഗൻദീപ് സിങ് (54.47) എന്നിവർ ജേതാക്കളായി. 10,000 മീറ്ററിൽ യു.പി.യുടെ അർജുൻ കുമാർ (30 മിനിറ്റ് 55.71 സെക്കൻഡ്) വെള്ളിയും ഗോവയുടെ വിക്രം ഭാംഗ്രിയ (30 മിനിറ്റ് 59.98 സെക്കൻഡ്) വെങ്കലവും നേടി. വനിതകളുടെ 10,000 മീറ്ററിൽ യു.പി.യുടെ ഫൂലൻ പാൽ (37:00.52), കർണാടകത്തിന്റെ കവിത യാദവ് (37:03.16), മഹാരാഷ്ട്രയുടെ കിരൺ സഹദേവ് (37:10.58) എന്നിവർ ജേതാക്കളായി. Content Highlights:girls shines in pole vault, Kerala on top National Athletic Meet


from mathrubhumi.latestnews.rssfeed https://ift.tt/2ZsXZEf
via IFTTT