Breaking

Tuesday, August 27, 2019

രാഹുൽ ഗാന്ധി ഇന്ന്‌ കണ്ണൂരിൽ

കണ്ണൂർ: കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. ചൊവ്വാഴ്‌ച കണ്ണൂരിലെത്തും. വയനാട്ടിലേക്കുപോകാനെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക്‌ 12.30-ന് കണ്ണൂരിൽ വിമാനമിറങ്ങും. തുടർന്ന് റോഡ്‌മാർഗം മാനന്തവാടിയിലേക്കുപോകും. കണ്ണൂർജില്ലയിൽ രാഹുലിന്‌ പ്രത്യേക പരിപാടികൾ ഇല്ല.വയനാട്ടിലെ ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കാനാണ് സ്ഥലം എം.പി.കൂടിയായ അദ്ദേഹം എത്തുന്നത്. മൂന്നുദിവസം വയനാട്ടിൽ തങ്ങുന്ന രാഹുൽ 30-ന്‌ കരിപ്പൂർവഴി ഡൽഹിയിലേക്ക്‌ മടങ്ങും. ബുധനാഴ്‌ച വിമാനത്താവളത്തിൽ കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എം.പി., ഡി.സി.സി. പ്രസിഡന്റ്‌ സതീശൻ പാച്ചേനി തുടങ്ങിയവർചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. രാഹുൽ ഗാന്ധി എത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി. എസ്.പി.ജി. ഉദ്യോഗസ്ഥരുൾപ്പെടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗവും മട്ടന്നൂരിൽ ചേർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2KYzPIM
via IFTTT